ithithanm

ഇത്തിത്താനം : കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇളംങ്കാവ് ദേവീ ക്ഷേത്രപരിസരത്ത് കൈ കഴുകൽ കേന്ദ്രം സ്ഥാപിച്ചു. ഒരേ സമയം നിരവധി ആളുകൾ ഒത്തുകൂടുന്നതിന് നിയന്ത്രണവും ഏർപ്പെടുത്തി. മീനഭരണി ദിനത്തിൽ ആഘോഷ പരിപാടികളും സമൂഹസദ്യയും ഒഴിവാക്കും. ക്ഷേത്രചടങ്ങുകൾ മുടക്കം കൂടാതെ നടത്തും. പത്താമുദയ മഹോത്സവത്തോട് അനുബന്ധിച്ചുള്ള കടകളുടെ ലേലം 23 ൽ നിന്ന് മാറ്റിവച്ചു. ദേവസ്വം പ്രസിഡന്റ് കെ.ജി.രാജ്‌മോഹൻ കൈ കഴുകൽ കേന്ദ്രം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡി.പ്രവീൺ കുമാർ, കമ്മിറ്റി അംഗങ്ങളായ ബി.ആർ.മഞ്ജീഷ്,പി.ആർ.ശശികുമാർ,രാജീവ് ആർ നായർ, ഗോപിനാഥൻ നായർ എന്നിവർ പങ്കെടുത്തു.