sfi

ചങ്ങനാശേരി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ക്ലീനിംഗ് ചലഞ്ച് ഏറ്റെടുത്തുകൊണ്ട് ചങ്ങനാശേരി ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസുകൾ എസ്.എഫ്‌.ഐ ചങ്ങനാശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സി.പി.എം ഏരിയാ സെക്രട്ടറി കെ.സി. ജോസഫ് നിർവഹിച്ചു. ഏരിയാ പ്രസിഡന്റ് അനന്തു സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. അജിത്ത് ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. എസ്. നിഖിൽ, അശ്വിൻ അനിൽ, രാഹുൽ രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.