പൊൻകുന്നം : കൊറോണ ഭീതിയിൽ യാത്രക്കാർ കുറഞ്ഞതോടെ പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ദിവസ വരുമാനത്തിൽ വൻ ഇടിവ്. ഇന്നലെ റദ്ദാക്കിയത് 8 സർവീസുകളാണ്. മുമ്പ് 4 ലക്ഷം രൂപ വരെ പ്രതിദിന വരുമാനം ഉണ്ടായിരുന്നത് ഇപ്പോൾ 2.25 ലക്ഷമായി ചുരുങ്ങി. രാവിലെ 5.30 ന്റെ നെടുംങ്കണ്ടം, 7 ന്റെ കൊട്ടാരക്കര എന്നീ ഫാസ്റ്റുകളും മൂന്ന് പാലാ ചെയിൻ സർവീസുകൾ, ഒരു പുനലൂർ ചെയിൻ, രണ്ട് കട്ടപ്പന സർവീസുകൾ എന്നിവയാണ് റദ്ദാക്കിയത്. ഇന്ന് കൂടുതൽ സർവീസുകൾ മുടങ്ങാനാണ് സാദ്ധ്യത. ബസ് ജീവനക്കാർക്ക് ആവശ്യമായ മാസ്‌കുകൾ ലഭിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.