പൊൻകുന്നം: വാഹന പരിശോധനക്കിടെ പൊലീസിന് നേരെ മുളകുസ്പ്രേ ചെയ്ത് രക്ഷപെട്ട സംഘത്തിലെ മൂന്നാമത്തെയാൾ കാഞ്ഞിരപ്പള്ളി കോടതിയിൽ കീഴടങ്ങി. പത്തനാട് കൊറ്റൻചിറ തെക്കേതിൽ അഭിൻ(19) ആണ് കീഴടങ്ങിയത്. ഇയാളെ റിമാൻഡ് ചെയ്തു. ചെത്തിപ്പുഴ പുതുച്ചിറ ചൂരപ്പറമ്പിൽ സിനോ ദേവസ്യ(19), രാമപുരം മങ്കുഴിച്ചാലിൽ അമൽ വിനോദ് (19) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഞായറാഴ്ച പൊൻകുന്നം-മണിമല റോഡിൽ മഞ്ഞപ്പള്ളിക്കുന്നിന് സമീപം വാഹന പരിശോധക്കിടെയാണ് ആക്രമണം നടന്നത്. ഇവർ മൂന്നുപേരും ഒരു സ്‌കൂട്ടറിൽ എത്തിയതാണ്. പൊലീസിന് നേരെ മുളകുസ്പ്രേ ചെയ്ത് ഇവർ വന്നവഴിയേ തിരികെ പോകാൻ ശ്രമിക്കുന്നതിനിടെ സിനോ ദേവസ്യ അന്നുതന്നെ പിടിയിലായിരുന്നു.