മണർകാട്: സെന്റ് മേരീസ് കോളേജിലെ കെമിസ്ട്രി വിഭാഗം, എൻ.സി.സി, എൻ.എൻ.എസ് യൂണിറ്റ്, മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ യൂത്ത് അസോസിയേഷൻ എന്നിവർ ചേർന്ന് നിർമ്മിച്ച സാനിറ്ററൈസർ, ലിക്വിഡ് സോപ്പ് എന്നിവയുടെ വിതരണം ആരംഭിച്ചു. പള്ളി ജംഗ്ഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ആദ്യ ബോട്ടിലുകൾ നല്കി സെന്റ് മേരീസ് കത്തീഡ്രൽ ട്രസ്റ്റി മെൽവിൻ റ്റി. കുരുവിള, യൂത്ത് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ജിതിൻ ജോർജ്ജ്, ഗ്രാമ പഞ്ചായത്തംഗം ബിജു തോമസ് എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു.