കറുകച്ചാൽ : നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ. റാന്നി മണ്ണടിശാല പരുവ ഭാഗത്ത് പുത്തൻവീട്ടിൽ രാജു (46) നെയാണ് കറുകച്ചാൽ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് നാലോടെ കറുകച്ചാലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നെത്തല്ലൂരിൽ കെട്ടിടത്തിന്റ റൂഫിംഗ് ജോലികൾ ചെയ്യുകയായിരുന്ന തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ കവർന്നെടുത്തു. കെട്ടിടത്തിൽ നിന്ന് അപരിചിതനായ ഒരാൾ ഇറങ്ങിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ട തൊഴിലാളികൾ അടുത്തേക്ക് എത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ചേർന്ന് പിടികൂടി. പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയ റിമാൻഡ് ചെയ്തു.