corona

വൈക്കം: വിദേശത്തുനിന്നും നാട്ടിലെത്തി ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശം പാലിക്കാതെ നാട്ടിൽ കറങ്ങി നടന്ന 48കാരനെതിരെ പൊലീസ് കേസ് എടുത്തു. മൂത്തേടത്തുകാവ് പാലുവിരുത്തിൽ പി.ആർ ബിജുമോനെതിരെയാണ് വൈക്കം പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ ഒൻപതിനാണ് ഇയാൾ ഗൾഫിൽ നിന്നും നാട്ടിൽ എത്തിയത്. വീട്ടിൽ നിന്നും പുറത്തിറങ്ങി നടക്കരുതെന്ന് ടി.വി പുരം ഹെൽത്ത് ഇൻസ്‌പെക്ടർ നിർദേശിച്ചിരുന്നെങ്കിലും ഇതുലംഘിച്ച് ഇയാൾ കറങ്ങി നടക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിന്റെ തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടറുടെ നിർദേശപ്രകാരം വൈക്കം പൊലീസ് കേസ് എടുക്കുകയായിരുന്നു.