kalnattu

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് 25 ന് നടത്തുന്ന വടക്കുപുറത്ത് കളമെഴുത്തുംപാട്ടിന്റെ കാൽനാട്ട് കർമ്മം ക്ഷേത്രം പ്രസിഡന്റ് കെ. എൻ. രാജേന്ദ്രൻ നിർവഹിച്ചു. ഓടാട്ട് ഒ. കെ. കുമാരന്റെ പുരയിടത്തിൽ നിന്നും നിലം തൊടാതെ മുറിച്ചെടുത്ത മരം ക്ഷേത്രഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. തന്ത്രി വടശ്ശേരിമന പരമേശ്വരൻ നമ്പൂതിരി, മേൽശാന്തി ആർ. ഗിരീഷ് എന്നിവർ ചടങ്ങുകൾ നടത്തി. പ്രസിഡന്റ് കെ. എൻ. രാജേന്ദ്രൻ, സെക്രട്ടറി വി. എം. രാജേഷ്, സുനിൽ ആലവേലിൽ, പി. പി. കൈലാസൻ, കെ. വി. ബാലചന്ദ്രൻ, പി. ആർ. അജയൻ എന്നിവർ നേതൃത്വം നൽകി. 22 ന് രാവിലെ 8.00 നും 9.00 നും ഇടയ്ക്കുള്ള സമയത്ത് തന്ത്രി വടശ്ശേരിമന പരമേശ്വരൻ നമ്പൂതിരി മീനഭരണി ഉത്സവത്തിന് കൊടിയേറ്റും.