brake

വെള്ളൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വെള്ളൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊറോണയെ പ്രതിരോധിക്കാൻ സർക്കാരിന്റെ ' ബ്രേക്ക് ദി ചെയിൻ ' പരിപാടിയുടെ ഭാഗമായി വെള്ളൂർ ജംങ്ഷനിൽ വെയിറ്റിംഗ് ഷെഡിനോട് ചേർന്ന് വാട്ടർ ടാങ്കും സാനിറ്ററൈസറും സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. കെ. മോഹനൻ, വാർഡ് മെമ്പർ സജിത കുമാരി, ഹെൽത് ഇൻസ്‌പെക്ടർ അലക്‌സ്,കെ. എസ്. എസ്. പി. യു. സെക്രട്ടറി ടി. ആർ പ്രകാശ്, വൈസ് പ്രസിഡന്റ് പി. കെ..ശശി, ബ്ലോക്ക് ട്രെഷറർ മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു.