hindu

ഏറ്റുമാനൂർ: ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള സത്ര ഭൂമിയും കോവിൽ പാടം റോഡും ഏറ്റെടുക്കാനുള്ള സർക്കാർ വകുപ്പുകളുടെ നീക്കം ഉപേക്ഷിക്കണമെന്ന് ഹിന്ദു സംഘടനകളുടെയും ആചാര്യന്മാരുടെയും നേതൃയോഗം ആവശ്യപ്പെട്ടു. വർഷങ്ങളായി തിരഞ്ഞെടുപ്പു സാമഗ്രികൾ സൂക്ഷിക്കാൻ വിട്ടു നൽകിയ ദേവസ്വം സത്രം അന്യാധീനമാക്കി പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് യോഗം ആരോപിച്ചു. സ്വാമി സച്ചിദാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്‌തു. പി.എൻ.ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷത വഹിച്ചു. സൂര്യകാലടി ജയസൂര്യൻ ഭട്ടതിരിപ്പാട്, ക്ഷേത്രോപദേശക സമിതി സെക്രട്ടറി കെ.എൻ.ശ്രീകുമാർ വിഷയാവതരണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെകട്ടറി ഈ.എസ്.ബിജു, ജില്ലാ ജന.സെക്രട്ടറി രാജേഷ് നട്ടാശേരി, വി.എച്ച്.പി ജില്ലാ പ്രമുഖ് കെ.ആർ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഏറ്റുമാനൂർ മഹാദേവക്ഷേത്ര പൈതൃക സംരക്ഷണ സമിതിക്ക് രൂപം നൽകി.