കോട്ടയം : കൊറോണബാധയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ജനതാ കർഫ്യൂവുമായി സഹകരിക്കുമെന്ന് സൗത്ത് ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡ്രസ്ട്രീസ്. രോഗവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ 31 വരെ പരമാവധി പുറത്തിറങ്ങരുതെന്ന നിർദ്ദേശം സംഘടനാ അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രതയോടെ പ്രശ്‌നത്തെ സമീപിക്കണം. ആരോഗ്യ പ്രവർത്തകരും , സർക്കാരും നൽകുന്ന ശുചിത്വ നിർദേശങ്ങൾ പാലിക്കാൻ തൊഴിലാളികളും , ഉടമകളും പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രസിഡന്റ് വിൽസൺ ജേക്കബും , സെക്രട്ടറി ജോജോ കുര്യനും അറിയിച്ചു.