കോട്ടയം : ജനതാകർഫ്യൂവുമായി സഹകരിക്കുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഹോട്ടലുകളും ഇന്ന് അടച്ചിടും. വൈറസ് ബാധ തടയാൻ സർക്കാരുകളും ആരോഗ്യവകുപ്പും നിർദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുമെന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പ് കുട്ടിയും , സെക്രട്ടറി എൻ.പ്രതീഷും പ്രസ്താവനയിൽ അറിയിച്ചു.