ചങ്ങനാശേരി : തെങ്ങണയിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാളിലെ മാൾഡ സ്വദേശി യൂസഫ് (33)ആണ് മരിച്ചത്. പായിപ്പാട് മുണ്ടുകോട്ടായിൽ താമസിക്കുന്ന ഇയാൾ വെള്ളിയാഴ്ച രാത്രി തെങ്ങണയിൽ സഹോദരൻ താമസിക്കുന്നിടത്ത് എത്തിയിരുന്നു. ഇവിടെവച്ച് വയറുവേദന അനുഭവപ്പെട്ട യൂസഫിനെ ചങ്ങനാശേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും രക്ഷിക്കാനായില്ല. തൃക്കൊടിത്താനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിന് ശേഷം മോർച്ചറിയിൽ. പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് തൃക്കൊടിത്താനം പൊലീസ് പറഞ്ഞു.