രാമപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊണ്ടാട്ടിൽ ഹാൻഡ് വാഷ് കോർണർ തുറന്നു.
കേരളാ സർക്കാരിന്റെ 'ബ്രേക്ക് ദ ചെയിൻ കാമ്പയി"ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്തിലെ കൊണ്ടാട് കവലയിൽ പ്രോഗ്രസീവ് ആർട്ട്‌സ് ആൻഡ് സ്‌പോർട്ട്‌സ് ക്ലബും ജനമൈത്രി പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകാനാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സിവിൽ പൊലീസ് ഓഫീസർ പ്രശാന്ത്, കെ.ആർ. കൃഷ്ണൻ നായർ, ശ്രീനിവാസ് ശ്രീഹരി, ബൈജു മുണ്ടപ്ലാക്കൽ, ജോസ് പെരുമാലിൽ, സുധീർ കൊച്ചുപറമ്പിൽ, ബാബു കുന്നേൽ, ബിനു കണ്ടത്തിൻകര, ഷാജി തോമസ് മുതുവല്ലൂർ, ജിനോ എക്കാലയിൽ, വിശ്വൻ ഇളംചേരിൽ, സലിം ഇല്ലിമൂട്ടിൽ, രാജൻ മുതുവല്ലൂർ, ഷാജി ഇല്ലിമൂട്ടിൽ, സന്തോഷ് നൂറനാട്ട്, ഷാജിമോൻ തടത്തിൽ എന്നിവർ പ്രസംഗിച്ചു.