കോട്ടയം : ജില്ലാ ഭരണകൂടം പ്രത്യേക ക്വാറന്റയിൻ സംവിധാനത്തിൽ പാർപ്പിച്ചിരുന്ന നാലു വിദേശികൾക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ പരിശോധനാ ഫലം ലഭിച്ചതിനെത്തുടർന്നാണ് ഫ്രാൻസിൽ നിന്നുള്ള രണ്ടുപേർക്കും സ്‌പെയിൻകാരായ രണ്ടു പേർക്കും മടക്കയാത്രയ്ക്ക് വഴി തുറന്നത്. നേരത്തെ പാലാ ജനറൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇവരെ പിന്നീട് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.