fire

ചങ്ങനാശേരി: നഗരത്തിൽ വിവിധയിടങ്ങിലായി തീപിടിത്തം. വാഴൂർ റോഡിൽ കോഹിനൂർ പെട്രോൾ പമ്പിനു സമീപമുള്ള പെയിന്റ് കടയ്ക്കു മുമ്പിലെ വൈദ്യുതി പോസ്റ്റിൽ തീ പിടിച്ചു. ഇന്നലെ ഉച്ചയ്ക്ക 12.45-ഓടെയായിരുന്നു സംഭവം. ചങ്ങനാശേരി ഫയർ ഫോഴ്‌സ് എത്തി തീയണച്ചു.

ഉച്ചക്ക് 1.30-ഓടെ മാടപ്പള്ളിയിൽ ഒന്നരയേക്കറോളം വരുന്ന പുരയിടത്തിന് തീപിടിച്ചു. ആൾ താമസമില്ലാത്ത പുരയിടത്തിൽ ഇലക്ടിക് ലൈനിൽ ഉണങ്ങിയ കമ്പ് ഒടിഞ്ഞുണ്ടായ സ്പാർക്കിനെ തുടർന്ന് ചപ്പുചവറിന് തീപിടിക്കുകയായിരുന്നു. പുരയിടത്തിന്റെ പകുതിയിലേറെ ഭാഗവും കത്തി നശിച്ചു. ഇതേ സമയം തന്നെ കവിയൂർ റോഡിൽ എസ്.എച്ച് ജംഗ്ഷനിൽ ടോമിൻ തച്ചങ്കരിയുടെ വീട്ടിലെ പറമ്പിലെ ചപ്പുചവറിനാണ് തീപിടിച്ചത്. ഒന്നരയേക്കറോളം വ്യാപിച്ചു കിടന്ന പറമ്പിൽ തീ പടർന്നതോടെ നാട്ടുകാർ ഫയർഫോഴ്‌സിൽ അറിയിച്ചു. സിഗരറ്റ് കുറ്റിയിൽ നിന്നും തീപടർന്നതാവാമെന്നാണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ കരുതുന്നത്.

സ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫ്, അസി.സ്റ്റേഷൻ ഓഫീസർ വി.എസ് ശശികുമാർ, സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ മുഹമ്മദ് താഹ, റസ്‌ക്യൂ ഓഫീസർമാരായ അനീഷ്, അരുൺ ബാബു, നോബിൻ വർഗീസ്, ജിജോ, മനു, അബ്ദുൾ സലാം, വിജയകുമാർ, ഷാജി, അൻവർ ഷാ, വിവേക് എന്നിവർ തീയണയ്ക്കുന്നതിന് നേതൃത്വം നൽകി.