ചങ്ങനാശേരി : കൊറോണയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ജപ്തി നടപടികൾക്ക് കർശന നിയന്ത്രനമേർപ്പെടുത്തണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടേറിയറ്റ് യോഗം സർക്കാരിനോടാവശ്യപ്പെട്ടു. ഓട്ടോറിക്ഷ പോലുള്ള ചെറു വാഹനങ്ങൾ ഒടിച്ചു ഉപജീവനം നടത്തുന്നവർ കടുത്ത സാമ്പത്തിക ദുരിതത്തിലാണ്. പലരും സ്വകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ എടുത്താണ് വാഹനം വാങ്ങിയിട്ടുള്ളത്. എന്നാൽ തവണമുടക്കം വന്നതിന്റെ പേരിൽ വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടികൾ വ്യാപകമാകുന്നു.വിഷയം ചർച്ച ചെയ്യുവാൻ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ യോഗം അടിയന്തിരമായി വിളിച്ചു കൂട്ടുവാൻ ജില്ലാ കളക്ടർമാർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപെട്ടു. ഇത് സംബന്ധിച്ചുള്ള നിവേദനം ജില്ലാ കളക്ടർക്ക് നൽകി. പാർട്ടി നിയോജകമണ്ഡലം തലത്തിൽ ഈ മാസം നിശ്ചയിച്ച നിശാക്യാമ്പുകൾ, ഭവനസന്ദർശനം തുടങ്ങിയ പരിപാടികൾ മാറ്റി വയ്ക്കാൻ യോഗം തീരുമാനിച്ചു പാർട്ടി ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. വിനു ജോബ്, സണ്ണി ചെല്ലംതറ, ബോബൻ കോയിപ്പള്ളി, ആലിച്ചൻ തൈപ്പറമ്പിൽ, ജെയിംസ് ജോസഫ്, സിബി മുക്കാടൻ, ബിനോ ആന്റണി, ചെറിയാൻ നെല്ലുവേലിൽ, ജോസ്‌കുട്ടി മാറാട്ടുകളം, ലിസിയമ്മ മാത്യു, സജി ജോൺ, ജോണിച്ചൻ വർഗീസ്, ആന്റണി ഇലവുംമൂട്ടിൽ, സണ്ണി പരുവംമൂട്ടിൽ, സോജൻ മണക്കുന്നേൽ, കെ.കെ. തോമസ്, സാബുകുട്ടൻ ഹൈമാലയം, ഷിനോ ചിറത്തലാക്കൽ, ജോസ്‌കുട്ടി പടവുപുരക്കൽ, കുര്യൻ കുരിശിങ്കപറമ്പിൽ, ഷാജി ചിങ്ങംപറമ്പിൽ, ബാബു മൂലയിൽ, സിബി തൂമ്പുങ്കൽ എന്നിവർ പങ്കെടുത്തു.