കോട്ടയം : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർക്ക് മാസ്‌കും സാനിറ്റൈസറുമായി പൊലീസ് അസോസിയേഷനുകൾ. കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി സബ് ഡിവിഷനുകളിലെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് അസോസിയേഷനുകൾ സാനിറ്റൈസറും, മാസ്‌കും വിതരണം ചെയ്‌തത്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവാണ് കഴിഞ്ഞ ദിവസം പദ്ധതി ഉദ്ഘാടനം ചെയ്‌തത്.
മാതൃകയായി ഒരു പൊലീസുദ്യോഗസ്ഥൻ
പോക്കറ്റിൽ നിന്ന് കാശെടുത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് മാസ്‌കും സാനിറ്റൈസറും ഗ്ലൗസും വാങ്ങി നൽകി മാതൃകയായി കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സജി എം.ഡി. റെയിൽവേ പൊലീസ് സ്റ്റേഷനിൽ 50 ഉദ്യോഗസ്ഥരാണുള്ളത്.