കുമരകം: കൊറോണ ഭീഷണിമൂലം വിനോദസഞ്ചാര മേഖലയിലെ സാമ്പത്തിക തകർച്ച മുതലെടുത്ത് ബ്ലേഡ് മാഫിയ കുമരകത്ത് സജീവമാകുന്നു. അപ്രതീക്ഷിതമായുണ്ടായ കൊറാണ ബാധ വിനോദ സഞ്ചാരവുമായി ബദ്ധപ്പെട്ട് ജോലി ചെയ്തു വന്ന നൂറുകണക്കിന് തൊഴിലാളികളെയാണ് തൊഴിൽ രഹിതരാക്കിയത്. റിസോർട്ടുകളിലും ഹൗസ് ബോട്ടുകളിലും മോട്ടോർ ബോട്ടുകളിലും ശിക്കാരബോട്ടുകളിലും തുടങ്ങി കരിക്ക് വിൽപ്പനക്കാർ വരെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നത് മുതലെടുക്കാനാണ് ബ്ലേഡ് സംഘങ്ങളുടെ ശ്രമം. ചെക്ക് ലീഫും മുദ്രപത്രങ്ങളും വാങ്ങി പണം നൽകുന്നവർ മുതൽ ആധാരം വാങ്ങി ലക്ഷങ്ങൾ നൽകുന്നവർ വരെ സജീവമാണ്. വീടുകളിലെത്തി സ്ത്രീകൾക്ക് മാത്രം പണം നൽകുന്ന തമിഴ് സംഘങ്ങളും കുമരകത്ത് സജീവമായുണ്ട്. സ്ത്രീകൾ കൃത്യമായി പണം പലിശ സഹിതം നൽകുമെന്ന വിശ്വാസമാണ് ഇവർ വീടുകളിലെത്തി 25000 രൂപ വരെ നൽകുന്നതിനുള്ള കാരണം. പൊലീസ് ബ്ലേഡ് മാഫിയക്കെതിരെ നടപടിയെടുക്കാൻ മടിക്കുന്നതാണ് കൊറാണി ഭീതിയിലും ഇത്തരം സംഘങ്ങൾ പെരുകാൻ കാരണം