കോട്ടയം : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കാർഷിക വായ്പകൾ പുതുക്കാനുള്ള കാലാവധി ഏപ്രിൽ 30 വരെ നീട്ടണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി ആവശ്യപ്പെട്ടു. മാർച്ച് 31 ന് മുമ്പ് കാർഷിക വായ്പകൾ പുതുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ വായ്പയെടുത്തവരെ നിരന്തരം സമീപിക്കുന്നുണ്ട്. വായ്പ പുതുക്കുന്നതിനുള്ള സാമ്പത്തിക ഭദ്രത നിലവിൽ വായ്പയെടുത്തവർക്കില്ല. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ 10 ലക്ഷം വരെയുള്ള കാർഷിക വായ്പകൾ ഉൾപ്പടെയുള്ള മുഴുവൻ വായ്പകളുടേയും ആറ് മാസത്തെ പലിശ ഒഴിവാക്കാവാൻ വാണിജ്യബാങ്കുകൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകണമെന്ന് രാജ്യസഭയിൽ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.