തലയോലപ്പറമ്പ്: വെള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ 202021 വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് കെ.കെ.മോഹനൻ അവതരിപ്പിച്ചു. 11.14 കോടി രൂപ വരവും 10.08 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന ബജറ്റിൽ ആരോഗ്യ മേഖലയ്ക്കും ആർദ്രം പദ്ധതിക്കും തുക വകയിരുത്തിയിട്ടുണ്ട്. ദുരന്ത നിവാരണത്തിനും പ്രത്യേകം തുക നീക്കിവച്ചു. വൃദ്ധ വികലാംഗ പരിചരണം, സമ്പൂർണ കുടിവെള്ള പദ്ധതി, ലൈഫ് മിഷൻ, തെരുവ് വിളക്ക് പരിപാലനം, മാലിന്യസംസ്‌കരണം തുടങ്ങിയ മേഖലകൾക്ക് പരിഗണന നൽകിയാണ് ബജറ്റ് അവതരിപ്പിച്ചത്. യോഗത്തിൽ പ്രസിഡന്റ് ലൈല ജമാൽ പ്രസംഗിച്ചു.