തലയോലപ്പറമ്പ്: ചരക്ക് വാഹന തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ക്രഷറുകൾക്കു മുന്നിൽ ഒരു മാസമായി നടത്തിവന്ന സമരം ഒത്തുതീർപ്പായി. ക്രഷർ ഉൽപ്പന്നങ്ങളായ മെറ്റൽ, എം സാന്റ് തുടങ്ങിയ നിർമ്മാണ വസ്തുക്കളുടെ വില അന്യായമായി വർധിപ്പിച്ച ക്രഷറുകളായ കുതിരവേലിൽ, തോംസൺ, പെരുമാലിൽ, സെന്റ് മേരീസ്, ശ്രീനാരായണ എന്നിവടങ്ങളിൽ നിന്ന് ക്രഷർ ഉൽപ്പന്നങ്ങൾ എടുക്കാതെ ചരക്ക് വാഹന തൊഴിലാളി യൂണിയൻ സമരം ആരംഭിച്ചത്.സി പി എം ജില്ല സെക്രട്ടറി വി.എൻ വാസവൻ വിളിച്ചു ചേർത്തചർച്ചയിലാണ് സമരം തീർന്ന്. ഇന്നലെ കോട്ടയത്ത് യൂണിയൻ നേതാക്കളും ക്രഷർ ഉടമകളും തമ്മിൾ നടന്ന ചർച്ചയിൽ ക്രഷർ ഉൽപ്പന്നങ്ങൾക്ക് വർധിപ്പിച്ച വിലയിൽ നിന്ന് 1 രൂപ കുറയ്ക്കുന്നതിനും ഇനി വർധിപ്പിക്കുന്നത് യൂണിയനും ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ച് ഉണ്ടാക്കുന്ന തീരുമാന പ്രകാരവുമായിരിക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. സി ഐ ടി യു ജില്ലാ സെക്രട്ടറി എ.വി റസൽ, പ്രസിഡന്റ് ടി. ആർ രഘുനാഥൻ, തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി കെ ശെൽവരാജ്, സിഐടിയു ഏരിയ സെക്രട്ടറി വി. ടി പ്രതാപൻ, എ. കെ രജീഷ്, അജിത്ത് സോമൻ ക്രഷറി & ക്രഷർ ഓന്നേഴ്‌സ് ഭാരവാഹികളായ അലക്‌സ് പെരുമാലി, ജോമി കുതിരവേലി, ജോർജ് ജോസഫ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.