handwash-corona-jpg

വൈക്കം: മീനഭരണി ഉത്സവം ആഘോഷിക്കുന്ന തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഭക്തജനങ്ങൾക്കായി ഹാൻഡ് വാഷ് സംവിധാനം ഒരുക്കി. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അംബരീഷ് ജി. വാസു ഉദ്ഘാടനം ചെയ്തു. എസ്. ഐ. ബിജു ജോസഫ്, അഗ്‌നിശമന സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാർ, എഫ്. ആർ. ഒ. രാധാകൃഷ്ണൻ നായർ, നഗരസഭാ പ്രതിപക്ഷ നേതാവ് എം. ടി. അനിൽകുമാർ, ക്ഷേത്രം പ്രസിഡന്റ് കെ. പുരുഷോത്തമൻ, സെക്രട്ടറി നടരാജൻ ആചാരി, മാനേജർ പി. ആർ. രാജു, ഇല്ലിക്കൽ രാധാകൃഷ്ണൻ, ജയൻ, ധനഞ്ജയൻ, അമ്മിണി ശശി എന്നിവർ പങ്കെടുത്തു.