പാലാ: കൊറോണ മൂലം പാലായിലും സമീപ പ്രദേശങ്ങളിലും തൊഴിൽ മേഖല സ്തംഭിച്ചതുമൂലം തൊഴിലാളികൾ പട്ടിണിയിലാണെന്നും സർക്കാർ അടിയന്തിരമായി തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകണമെന്നും കെ.ടി.യു.സി.(എം) പാലാ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ, ജോബി കുറ്റിക്കാട്ട്, ടോമി മൂലയിൽ, ഷിബു കാരമുള്ളിൽ, ജോസഫ് വാഴകാട്ട്, പ്രദീപ് രാമപുരം, വർക്കിച്ചൻ കേളപ്പനാൽ, സാബു മുളങ്ങാശ്ശേരിയിൽ, ടോമി കട്ടയിൽ, ബിബിൻ പുളിയ്ക്കൽ, സജി നെല്ലൻകുഴിയിൽ, കെ.സി. കുഞ്ഞുമോൻ, ജോണി ആലാനി, ടോണി പൂവേലിൽ, സാബു കാരയ്ക്കൽ, സിബി പുന്നത്താനം, വിൻസന്റ് തൈമുറി, ടോമി കണ്ണംകുളം, ഷാജു ചക്കാലയിൽ, സെബാസ്റ്റ്യൻ കുന്നയ്ക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.