കോട്ടയം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുനക്കര മഹാദേവക്ഷേത്രത്തിൽ 31 വരെ ഭക്തരെ പ്രവേശിപ്പിക്കില്ല. പള്ളിവേട്ട ദിവസമായ ഇന്ന് ക്ഷേത്രത്തിലെ ചടങ്ങുകൾ നടക്കും. എന്നാൽ, ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. പള്ളിവേട്ട ചടങ്ങുകൾ രാത്രി ഒൻപത് മണിയ്‌ക്കു ശേഷം മാത്രം നടക്കും. നാളെ നടക്കുന്ന ആറാട്ടിന് ആനയെ എഴുന്നെള്ളിക്കില്ലെന്നും തീരുമാനമായിട്ടുണ്ട്. ആറാട്ടിന്റെ മറ്റുചടങ്ങുകൾ സംബന്ധിച്ചു ദേവസ്വം ബോ‌ർഡിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനം എടുക്കും.