പാലാ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സെന്റ് തോമസ് കോളേജ് ഹിന്ദി വിഭാഗവുമായി ചേർന്ന് പാലാ ജനമൈത്രി പൊലീസ് അന്യസംസ്ഥാന തൊഴിലാളികൾക്ക് ഹിന്ദിയിൽ തയ്യാറാക്കിയ ബോധവത്കരണ മാർഗ നിർദ്ദേശങ്ങളുടെ ലഘുലേഖകൾ വിതരണം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് അന്യസംസ്ഥാനക്കാർക്കായി ഹിന്ദിയിൽ ലഘുലേഖ വിതരണം ചെയ്യുന്നത്. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജെയിംസ് മംഗലത്ത് ഉദ്ഘാടനം ചെയ്തു. പാലാ എസ്.ഐ.ഷാജി സെബാസ്റ്റ്യൻ,ഹിന്ദി വിഭാഗം മേധാവി ഡോ.സി.കെ.ജെയിംസ്, ഡോ.പി.ഡി.ജോർജ്, ജനമൈത്രി സിആർഒ ബിനോയി തോമസ്, പി.കെ.ശിവറാം എന്നിവർ പങ്കെടുത്തു.