ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ 31 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിലെ പൂജകൾ നടത്തി നട നേരത്തെ അടയ്ക്കും. ഭക്തർ നാലമ്പലത്തിൽ പ്രവേശിക്കരുത്. വഴിപാട് കൗണ്ടറുകൾ പ്രവർത്തിക്കില്ല. ക്ഷേത്രച്ചിറയിലെ കടവിൽ കുളിക്കുന്നതിന് അനുവാദമില്ല.