അടിമാലി: ജനത കർഫ്യൂ ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങളുമായി അടിമാലി ഫയർ ഫോഴ്സ്. അടിമാലി പ്രൈവറ്റ് സ്റ്റാൻഡ്, വെയിറ്റിംഗ് ഷെഡുകൾ, താലൂക്ക് ആശുപത്രി എന്നിവടങ്ങളിൽ ജനങ്ങൾ കാത്തിരിക്കുന്ന കസേരകളും മറ്റും വെള്ളം ഉപയോഗിച്ച് ശുചീകരിച്ചതിന് ശേഷം അവിടെ അണുനാശിനി തളിച്ചു അടിമാലി ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫിസർ വി.എൻ. സുനിൽ കുമാറും മറ്റ് ഏഴ് സഹ പ്രവർത്തകരും. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു പ്രവർത്തനം തുടങ്ങിയത്. കൂട്ടമായി ബസ് കാത്തിരിക്കുന്ന ബഞ്ചുകളെ അണുവിമുക്തമാക്കുന്നതിന് വേണ്ടിയാണ് ഈ പ്രതിരോധ പ്രവർത്തനത്തിന് ഫയർ ഫോഴ്സ് നേതൃത്വം നൽകിയതെന്ന് ഓഫീസർ സുനിൽ കുമാർ കേരള കമുദിയോട് പറഞ്ഞു. അടിമാലി ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ മുൻവശവും അണുനാശിനി ഉപയോഗിച്ച് കഴുകി.