അടിമാലി: കഴിഞ്ഞ ഒരാഴ്ചയായി പ്രൈവറ്റ് സ്റ്റാൻഡിലെ മാലിന്യ നീക്കം നിലച്ചിട്ട്. സ്റ്റാൻഡിൽ മാലിന്യങ്ങൾ കുന്നുകൂടുകയാണ്. കൊറോണയൊടൊപ്പം മറ്റ് പകർച്ച വ്യാധികൾ കൂടി പടരാൻ ഇത് ഇട വരുത്തുമെന്നാണ് ആശങ്ക. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന വെയ്സ്റ്റ് ബിന്നുകൾ നിറഞ്ഞിരിക്കുകയാണ്. അവയും നീക്കം ചെയ്യാത്ത നിലയിലാണ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികൾ ജോലി നിറുത്തി വെച്ചിരിക്കുന്നതാണ് മാലിന്യം നീക്കം ചെയ്യാത്തതിന് കാരണം. ഗുരുതരമായ ആരോഗ്യം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മാലിന്യങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ്.