കുറിച്ചി : മന്ദിരം കവലയ്ക്ക് സമീപം പള്ളത്ര ജംഗ്ഷനിൽ കൊച്ചുപുരയ്ക്കൽ ജോസിന്റെ പുരയിടത്തിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പുരയിടത്തിന്റെ മതിലിനു പുറത്ത് തീ പടർന്നു പിടിച്ചാണ് സംഭവം. തീ പടർന്നത് റബർ തോട്ടത്തിലേക്ക് വ്യാപിക്കുകയും അഞ്ച് എക്കറിലുള്ള തോട്ടത്തിലെ 30 ഓളം റബർ മരങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപത്തെ വീട്ടിലേക്കുള്ള കേബിളുകളും ഗെയിറ്റിന്റെ കേബിൾ സിസ്റ്റവും കത്തിനശിച്ചു. ചങ്ങനാശേരി അഗ്‌നിശമസേനയെ വിവരം അറിയിച്ചെങ്കലും സേന എത്തുന്നതിനു മുൻപേ നാട്ടുകാർ ചേർന്ന് തീ കൂടുതൽ വ്യാപകമാകുന്നതിനു മുൻപ് അണച്ചു.