അടിമാലി: വാക്കുതർക്കത്തെ തുടർന്ന് പിതാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ. വെള്ളത്തൂവൽ പറയരുകുടി വർഗീസിനെയാണ് (58) വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. കുത്തേറ്റ കുര്യക്കോസിനെ (87) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി മറ്റൊരു മകന്റെ വീട്ടിൽ വെച്ചാണ് ഇയാൾ പിതാവ് കുര്യാക്കോസുമായി വഴക്ക് ഉണ്ടാക്കിയത്. തുടർന്ന് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അടിമാലി ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.