കറുകച്ചാൽ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ബിജുകുമാറിന്റെ നേതൃത്വത്തിൽ കറുകച്ചാൽ ഗ്രാമപഞ്ചായത്ത്, ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ്, കെ.എസ്.ഇ.ബി എന്നീ ഓഫീസ് കോമ്പൗണ്ടിലും കറുകച്ചാൽ മാർക്കറ്റ്, കറുകച്ചാൽ ബസ് സ്റ്റാൻഡ് എന്നീ സ്ഥലങ്ങളിൽ ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായി കൈകഴുകുന്നതിന് സംവിധാനം ഒരുക്കി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജി നീലത്തുംമുക്കിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു രാജീവ്, സി പി തങ്കപ്പൻ, ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് റോയ് കെ ജോർജ്, മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.