കോട്ടയം: പുറ്റടി പുളപ്പാറമേട് ചിറയൻമാലിയിൽ ഐപ്പ് വർക്കിയുടേത് (67) കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതേ തുടർന്ന് കട്ടപ്പന ഡിവൈ.എസ്.പി എൻ.സി.രാജമോഹന്റെ നേതൃത്വത്തിൽ വണ്ടൻമേട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
അമ്മയോടൊപ്പം താമസിച്ചിരുന്ന ഐപ്പ് അവിവാഹിതനാണ്. വീടിനുളിലാണ് കൊല്ലപ്പെട്ട നിലയിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരനാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് മൃതദേഹം പുറ്റടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പരിശോധനയിൽ കഴുത്തിൽ പാടുകൾ കണ്ടെത്തിയിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഇന്നലെ വൈകുന്നേരം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.