നെടുംകുന്നം: ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ വിലയിരുത്താൻ അടിയന്തര യോഗം നടന്നു. വാർഡ് മെമ്പർ ജോസഫ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ജി. ബ്രിജേഷ് ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. ആശാവർക്കർ രമാ കുട്ടപ്പൻ, എൽസി ജോസഫ്, മിനി ശശിമോൻ, ഷീജ സന്തോഷ്, ടി.വി. ജോസഫ് എന്നിവർ വാർഡിലെ വിദേശത്തു നിന്ന് വന്നവരുടെയും, കേരളത്തിന് പുറത്തു നിന്ന് വന്നവരുടെയും ലിസ്റ്റ് തയ്യാറാക്കി അവർക്ക് വേണ്ട നിർദേശങ്ങൾ നൽകി. കുടുംബശ്രീ പ്രവർത്തകർ വീട്ടിലിരുന്ന് അവരവരുടെ പ്രദേശത്ത് പുറത്തു നിന്ന് വന്നവരുടെ ലിസ്റ്റ് തയ്യാറാക്കി, വാർഡ്തലത്തിൽ ലിസ്റ്റ് ഉണ്ടാക്കി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന് കൈമാറാൻ തീരുമാനിച്ചു. ബോധവത്കരണത്തിന്റെ ഭാഗമായി ലഘുലേഖകൾ വീടുകളിൽ വിതരണം ചെയ്തു.