കോട്ടയം : ആരോഗ്യ, വിദ്യാഭ്യാസ മേഖലയ്ക്ക് മുൻതൂക്കം നൽകി ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഡോ.ശോഭാ സലിമോൻ അവതരിപ്പിച്ചു. സ്തനാർബുദ നിർണയത്തിന് കോട്ടയം ജില്ലാ ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റും കാൻസറിനെ നേരിടാൻ കാൻ കോട്ടയം-ഫിറ്റ് കോട്ടയവുമാണ് പ്രധാന പദ്ധതികൾ. കൊറോണയുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണത്തിലായിരുന്നു ബഡ്ജറ്റ് അവതരണം. 3.79 കോടി രൂപ മുന്നിരിപ്പ് ഉൾപ്പടെ 91,78,47,894 കോടി രൂപ വരവും 87,52,30,000 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. മാമോഗ്രാം യൂണിറ്റ് കോട്ടയം ജില്ലാ ആശുപത്രിയിൽ സ്ഥാപിക്കുന്നതിന് 2 കോടി 30 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ലൈഫ് ഭവനപദ്ധതി 10.34 കോടി, എ.ബി.സി 2.14 കോടി, വിത്ത് നടീൽ വസ്തുക്കൾക്ക് 25 ലക്ഷം, സുജലം പദ്ധതി 20 ലക്ഷം എന്നിവയാണ് മറ്റു പദ്ധതികൾ.
പ്രധാന പദ്ധതികൾ
മുട്ടക്കോഴി പദ്ധതി 25 ലക്ഷം,
മത്സ്യകൃഷി, ഖാദി വ്യവസായം നൂൽ 10 ലക്ഷം വീതം
മിൽക് ഇൻസെന്റീവ് 50 ലക്ഷം
ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം 2.57 കോടി
ജനറൽ ആശുപത്രി മാമോഗ്രാം 2.30 കോടി
സ്‌കൂൾ ഷീ പാഡ് 20 ലക്ഷം
ഏബിൾ കോട്ടയം വിജയോത്സവം ഒരു കോടി
അംഗൻവാടി നിർമാണം 44 ലക്ഷം,
അംഗൻവാടി പോഷകാഹാരം 25 ലക്ഷം
ഭിന്നശേഷ സൗഹൃദ ജില്ലാ പഞ്ചായത്ത് ലിഫ്റ്റ് സ്ഥാപിക്കൽ 20 ലക്ഷം
, ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം 30 ലക്ഷം
വയോമിത്രം രണ്ടാംഘട്ടം 1 കോടി,
ക്യാൻ കോട്ടയം ഫിറ്റ് കോട്ടയം 1.20 കോടി
എസ്.എസ്.കെ ഒരു കോടി
ഭിന്നശേഷി സ്‌കോളർഷിപ്പ് ഒരു കോടി
ഐ.കെ.എം വിഹിതം ഏഴ് ലക്ഷം
പദ്ധതി രൂപീകരണ ചെലവ് അഞ്ച് ലക്ഷം
പാലിയേറ്റീവ് പരിചരണം 17 ലക്ഷം
എസ്.സി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്‌കോളർഷിപ്പ് ഒരു കോടി
എസ്.സി ഭവന പുനരുദ്ധാരണം 1 കോടി
ഗവ.ഹൈസ്‌കൂൾ എച്ച്.എസ്.എസ് സ്‌കൂൾ സമ്പൂർണ അറ്റകുറ്റപ്പണികൾ 4.80 കോടി
ജില്ലാ പഞ്ചായത്തിന്റെ ഘടകസ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് 4 കോടി
'' മുൻഗണന മേഖലയിൽ ഊന്നൽ നൽകുന്നതിനൊപ്പം വികസനസേവന മേഖലകൾ ഉൾപ്പടെത്തി ലൈഫ് ഭവന പദ്ധതി, എസ്എസ്‌കെ വിഹിതം, ഷീപാഡ്, അങ്കണവാടി പോഷകാഹാരം, അംഗനവാടി കെട്ടിടനിർമാണം, തെരുവുനായ വന്ധ്യംകരണം, ഖാദി, പരമ്പരാഗത തൊഴിൽ മേഖലയ്ക്ക് മുൻഗണന നൽകുന്നു.
ഡോ. ശോഭാ സലിമോൻ
വൈസ് പ്രസിഡന്റ്