പാലാ: ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ പാലായിലെ എം.എൽ.എ ഓഫീസ് അടച്ചതായി മാണി സി. കാപ്പൻ എം.എൽ.എ അറിയിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഓഫീസ് അടയ്ക്കുന്നത്.

കൊറോണയെ പ്രതിരോധിക്കാൻ സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ആളുകൾ തയ്യാറാകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെ വന്നാൽ വലിയ വില നൽകേണ്ടിവരുമെന്ന് എം.എൽ.എ ഓർമ്മിപ്പിച്ചു. കൊറോണ നിയന്ത്രണത്തിനായി സർക്കാർ അഹോരാത്രം പരിശ്രമിക്കുകയാണ്. ഇതിനു പിന്തുണ നൽകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

അത്യാവശ്യകാര്യങ്ങൾക്കായി എം.എൽ.എ ഓഫീസിലെ ആളുകളെ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. ടി.വി. ജോർജ് (9447575912), എം.പി. കൃഷ്ണൻനായർ (9447137780), ജോഷി പുതുമന (9447805372).