പാലാ: കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽ നിന്ന് ഇന്നലെ 24 ബസുകളാണ് സർവീസ് നടത്തിയത്. ഡിപ്പോയിൽ ആകെ 80 ബസുകളാണുളളത്. ശരാശരി 74 ബസുകൾ സർവീസ് നടത്താറുണ്ട്. കോട്ടയം-തൊടുപുഴ റൂട്ടിലേക്ക് പത്തു ബസുകൾ ഇന്നലെ സർവീസ് നടത്തി. ഉച്ചകഴിഞ്ഞ് യാത്രക്കാർ കുറവായിരുന്നതിനാൽ കുറവിലങ്ങാട്, കാഞ്ഞിരമറ്റം, കോട്ടയം എന്നിവിടങ്ങളിലേയ്ക്കുള്ള സ്‌റ്റേ ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ദീർഘദൂര സർവീസായി തൃശൂർക്കു മാത്രമാണ് സർവീസ് നടത്തിയത്. സ്വകാര്യ ബസുകൾ പത്തു ശതമാനം മാത്രമാണ് സർവീസ് നടത്തിയത്.