പാലാ:കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ പാലാ ജനറൽ ആശുപത്രിയിലെ ജീവനക്കാർക്ക് ആവശ്യമായ മാസ്ക് നൽകി. ആശുപത്രി സൂപ്രണ്ട് അഞ്ജു സി. മാത്യുവിന് സേവാഭാരതി ചെയർമാൻ വി. മുരളീധരൻ മുഖാവരണങ്ങൾ കൈമാറി. കെ.എൻ. വാസുദേവൻ, ബിജു കൊല്ലപ്പള്ളി, സുരേഷ് ബാബു, പ്രശാന്ത് മോനിപ്പള്ളിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. രോഗ പ്രതിരോധ രംഗത്ത് ജനറൽ ആശുപത്രി നടത്തുന്ന പ്രവർത്തനങ്ങളിൽ ആവശ്യമായ സഹായവും പിന്തുണയും ആശുപത്രി സൂപ്രണ്ടിന് സേവാഭാരതി വാഗ്ദാനം ചെയ്തു.