കോട്ടയം : അവശ്യസ്ഥാപനങ്ങളൊഴികെ മറ്റെല്ലാ കടകളും അടച്ചിടാൻ വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പലചരക്ക്, പച്ചക്കറി, പഴം, മത്സ്യം മാംസം, മെഡിക്കൽ സ്റ്റോർ തുടങ്ങിയവ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കൂ. കടകളിൽ സാനിറ്റൈസർ, മാസ്ക് തുടങ്ങിയ ഒരുക്കും. ഒരേ സമയം 5 പേരെ മാത്രം കടകളിൽ പ്രവേശിപ്പിക്കുന്ന രീതിയിലേയ്ക്ക് ക്രമീകരിക്കും.