പാലാ: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ശുചീകരിച്ച് പാലാ ഫയർഫോഴ്‌സ് മാതൃകയായി. ഓഫീസർ കെ. ആർ. ഷാജിമോന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് ഇന്നലെ രാവിലെ 10.30 മുതൽ നഗര ശുചീകരണവുമായി രംഗത്തിറങ്ങിയത്. പാലാ കെ.എസ്. ആർ.ടി.സി. ബസ് സ്റ്റാൻഡ്, സ്റ്റേഡിയം ജംഗ്ഷനിലെയും ആശുപത്രി ജംഗ്ഷനിലെയും ബസ് ബേകൾ, ടൗണിൽ കൂടുതൽ യാത്രക്കാരെത്തുന്ന ഭാഗങ്ങൾ എന്നിവിടങ്ങൾ കഴുകി വൃത്തിയാക്കിയ സേന ക്ലോറിനേഷനും നടത്തി.
ഓഫീസർ കെ.ആർ. ഷാജി മോനോടൊപ്പം കെ.ബി. റെജിമോൻ, ആർ. രാഗേഷ്, ജിനോ തോമസ്, അനു ബി., അനന്തു എം.ജി. സിജിമോൻ മരുതോലിൽ, ജോമിറ്റ് ജോൺ, മെൽബിൻ, സന്തോഷ്, രാജേഷ് എന്നീ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു നഗര ശുചീകരണം.
നഗര ശുചീകരണവും ക്ലോറിനേഷനും നടത്തി നാടിനു മാതൃകയായ ഫയർഫോഴ്‌സ് സംഘത്തെ ജോസ്. കെ. മാണി എം.പി, മാണി. സി. കാപ്പൻ, എം.എൽ.എ., പാലാ നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക്, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ എന്നിവർ അഭിനന്ദിച്ചു. വരും ദിവസങ്ങളിലും നഗര ശുചീകരണം തുടരുമെന്ന് പാലാ സ്റ്റേഷൻ ഓഫീസർ കെ. ആർ. ഷാജിമോൻ പറഞ്ഞു.