fire

ചങ്ങനാശേരി: കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അഗ്നിശമനസേനയുടെ നേതൃത്വത്തിൽ നഗരത്തിൽ ഇന്നലെയും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. റവന്യു ടവറും പരിസരവും ശുചീകരിച്ചു. രാവിലെ 10 ന് തുടങ്ങിയ പ്രവർത്തനങ്ങൾ ഉച്ചയോടെ പൂർത്തിയാക്കി. ഉച്ചകഴിഞ്ഞ് കെ.എസ് ആർ.ടി.സി അധികൃതരുടെ ആവശ്യമനുസരിച്ച് ട്രാൻ. ബസുകൾ ശുചീകരിച്ചു. ഫിനോയിൽ ലായനി ഉപയോഗിച്ച് കഴുകി അണുവിമുക്തമാക്കി. മാലിന്യങ്ങൾ നീക്കം ചെയ്തു. തുടർന്നുളള ദിവസങ്ങളിലും ശുചീകരണപ്രവർത്തനങ്ങൾ നടക്കുമെന്ന് സ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫ് പറഞ്ഞു.

ഇന്ന് ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ ശുചീകരിക്കും.സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ റെസ്‌ക്യു ഓഫീസർമാരായ മനോജ് കുമാർ, കെ.എൻ സുരേഷ്, നോബി വർഗീസ്, നൗഫൽ, ഷുഹൈബ്, ഫ്രാൻസിസ് ജോസഫ്, സിവിൽ ഡിഫൻസ് വോളന്റിയർമാരായ തോമസ് മാത്യു, ജി.അനിൽകുമാർ, നിഹാൽ നസീർ, സബിൻ ജോസഫ്,എബു വർഗീസ് എന്നിവരാണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്.