അടിമാലി:കൊറോണ ബാധയുമായി ബന്ധപ്പെട്ട് അടിമാലി താലൂക്ക് ആശുപത്രിയിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി
ഒ.പി. വിഭാഗത്തിൽ ജനറൽ ഒ.പി. മാത്രമേ പ്രവർത്തിക്കുകയുള്ളു. സ്‌പെഷ്യാലിറ്റി ഒ.പി. ഉണ്ടായിരിക്കുന്നതല്ല. അടിയന്തര ഘട്ടത്തിൽ മാത്രം സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ലഭിക്കും. കിടപ്പ് രോഗികളുടെ കൂടെ ഒരാളെ മാത്രമേ നില്ക്കാൻ അനുവദിക്കു. ജീവിത ശൈലി രോഗങ്ങളുമായി എത്തുന്ന രോഗികൾ അവരുടെ വീടിനടുത്തുള്ള പ്രാഥമിക ആരോഗ്യ കേമത്തിൽ പോകണ.മെന്നും നിർദേശിച്ചിട്ടുണ്ട്..മെഡിക്കൊ ലീഗൽ കേസുകളുമായി ബസപ്പെട്ട് ഗുരുതര പരുക്കുള്ള വരെ മാത്രമേ അഡ്മിറ്റ് ചെയ്യുകയുള്ളൂ.കൊറോണ സ്വാബ് കളക്ഷൻ റും പ്രവർത്തിക്കുന്നതിനാൽ പി.പി.യൂണിറ്റ്, പേ വാർഡ്, ഓപ്പറേഷൻ തീയറ്റർ, പോസ്റ്റ് ഓപ്പറേറ്റീവ് വാർസ് ,പ്രസവ വാർഡ് ,പ്രസവമുറി എന്നിവിടങ്ങളിലെക്ക് കാഷ്വാലിറ്റിയിൽ നിന്നുള്ള പ്രവേശനം നിരോധിച്ചു. ഫാർമസിയിൽ നിന്ന് ടോക്കൺ അനുസരിച്ച് മാത്രമേ മരുന്ന് വിതരണം നടത്തുകയുള്ളൂ. തീർത്തുംഅവശരായവർക്ക് മാത്രമായി ലിഫ്റ്റ് സൗകര്യം പരിമിതപ്പെുത്തി.പനി ഉള്ളവർ ക്യൂവിൽ നിൽക്കാതെ പനി ക്ലിനിക്കിലേയ്ക്ക് പോവുക. എന്നീ നിർദേശങ്ങൾ പാലിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ: പ്രസീത, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ മുരുകേശൻ എന്നിവർ അറിയിച്ചു.