adimaly-town

അടിമാലി:സർക്കാർ പ്രഖ്യാപിച്ച ലോക്കൗട്ട് അനുസരിക്കാൻ വൈമനസ്യം കാട്ടിയത്തോടെ രാവിലെ
ടൗണിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചു. അവശ്യസാധനങ്ങളുടെ ക്ഷാമമുണ്ടാകില്ല എന്ന് എത്ര വട്ടം പറഞ്ഞാലും ഇത് ഇനിയും ഉൾക്കൊള്ളാൻ പറ്റാത്തവരാണ് പലവിധ ആവശ്യങ്ങൾക്കായി ടൗണിൽ എത്തിയത്.പച്ചക്കറി പലചരക്ക് കടകളിൽ നിയന്ത്രിക്കാൻ കഴിയാത്ത തിരക്കായി. കടയ്ക്ക് ഉള്ളിലേയ്ക്ക് അഞ്ച് പേരെ വീതം മാത്രമേ കയറ്റിവിടാൻ അനുവിച്ചുള്ളു. ബാക്കിയുള്ളവർ പുറത്ത് ക്യൂവിൽ നിൽക്കുകയായിരുന്നു. ബി വേറേജ് ഔട്ട് ലേറ്റുകളിലും. തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് ഏറെ ക്ളേശിക്കേണ്ടിവന്നു. പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ഇത്ചെവിക്കൊള്ളാൻ പലരും തയ്യാറായില്ല. തുടർന്ന് അനൗൺ9സ്മെന്റ് നടത്തുകയും ഉച്ചയ്ക്ക് ഒരുമണിയോടെ റൂട്ട്മാർച്ച് നടത്തിയതോടെയാണ് ജനത്തിരക്ക് ഒഴിവായത്.