മാടപ്പള്ളി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ 2020-2021 വർഷത്തേയ്ക്ക് 16,65,77,3225 രൂപ വരവും 160972000 രൂപ ചെലവും 5601225 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺസൺ അലക്‌സാണ്ടർ ആണ് വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.സമഗ്രമേഖലയ്ക്കും മുൻതൂക്കം നൽകിയാണ് ബഡ്ജറ്റ്. നെൽകൃഷി വികസനത്തിന് 12 ലക്ഷം രൂപയും, പച്ചക്കറികൃഷി വികസനത്തിന് 4.65 ലക്ഷം രൂപ, മൃഗസംരക്ഷണത്തിന് 26 ലക്ഷം രൂപ എന്നിങ്ങനെ അനുവദിച്ചു. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് സ്വയം തൊഴിൽ പദ്ധതിക്ക് 40 ലക്ഷം രൂപ നീക്കിവച്ചു. ലൈഫ് മിഷൻ പദ്ധതിക്ക് 95 ലക്ഷം രൂപയും, വിശപ്പ് രഹിത കേരളത്തിന് അഞ്ച് ലക്ഷം രൂപയും, വയോജനക്ലബിന് 2.5 ലക്ഷം രൂപയും ഉൾപ്പെടുത്തി.

വയോജനക്ഷേമപദ്ധതിക്ക് 15 ലക്ഷം രൂപ, ഭിന്നശേഷി സ്‌കോളർഷിപ്പ് 26 ലക്ഷം രൂപ, സമ്പൂർണ്ണ ശുചിത്വജില്ലയാക്കുന്നതിന് 27 ലക്ഷം രൂപയും അനുവദിച്ചു.

 മറ്റു പ്രഖ്യാപനങ്ങൾ

 വാകത്താനം കമ്മ്യൂണിറ്റിഹെൽത്ത് സെന്ററിൽ മരുന്നിന് 15 ലക്ഷം രൂപ

 ക്ഷയരോഗികൾക്ക് പ്രത്യേകവാർഡ് നിർമ്മിക്കുന്നതിന് 10 ലക്ഷം രൂപ

 ശ്വാസകോശരോഗമുള്ളവർക്ക് സൗജന്യ ഇൻഹെയിലർ വിതരണം 2 ലക്ഷം രൂപ

 ഡയാലിസിസ് ധനസഹായം 5 ലക്ഷം രൂപ

 സ്വാന്തനപരിചരണം 15 ലക്ഷം രൂപ

 സേവനമേഖലയ്ക്ക് 2.43 കോടി രൂപ

 പട്ടികജാതി വിഭാഗങ്ങൾക്ക് വിവിധ പദ്ധതികൾക്ക് 1.21 കോടി രൂപ

 പട്ടികവർഗ്ഗവിഭാഗങ്ങൾക്ക് പഠനമുറി,സ്‌കോളർഷിപ്പ് 4.16 ലക്ഷം
 തൊഴിലുറപ്പ് പദ്ധതിക്ക്7.35 കോടി