ചങ്ങനാശേരി: മോഷണ വസ്തുക്കളുമായി രണ്ടു പേർ പിടിയിൽ. അമര തൊരപ്പാംകുഴി അനന്തു ഷാജി (21), അമര വരവുകാലായിൽ മെബിൻ മാത്യു (18) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. സ്വർണ്ണനാണയങ്ങളും മോതിരവും വിദേശ കറൻസികളും വിദേശമദ്യവും ഇവരിൽ നിന്ന് പിടികൂടി. തിങ്കളാഴ്ച്ച തൃക്കൊടിത്താനം സി.ഐ. സാജു വർഗീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ ചെമ്പുംപുറത്ത് വച്ച് പിടികൂടിയത്. എസ്.ഐ. ടി.എൻ. ശ്രീകുമാർ, എൽ.എസ്. തങ്കച്ചൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജീവ് ദാസ്, ഡെന്നീസ്, ജോർജ്ജ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.