പാലാ: കടനാട് പഞ്ചായത്തിലെ 2020-21 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. 10703252 പ്രാരംഭ നീക്കിയിരുപ്പും 116150260 വരവും 116113985 ചെലവും 10739528 നീക്കിയിരുപ്പുമുള്ള ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് ഉഷ രാജു അവതരിപ്പിച്ചത്. വിശപ്പ് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പഞ്ചായത്ത് പ്രത്യേക ശ്രദ്ധ വഹിക്കുകയും 12 ഇന പരിപാടികൾ ഉൾപ്പെടുത്തി ജനകീയ ഹോട്ടൽ, സ്‌നേഹിത കോളിംഗ് ബെൽ, ആശ്രയ എന്നീ പദ്ധതികൾക്ക് തുക വകയിരുത്തിയിട്ടുണ്ട്. എല്ലാവർക്കും ഭവനം (ലൈഫ് പദ്ധതി) പദ്ധതിക്ക് 50 ലക്ഷം രൂപയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 5 ലക്ഷം രൂപയും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ജെയ്‌സൺ പുത്തൻകണ്ടം അദ്ധ്യക്ഷത വഹിച്ചു.