കോട്ടയം : ജില്ലയിൽ കൊറോണ നിരീക്ഷണത്തിലുള്ള 2411 പേരിൽ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവർ 1387 പേർ. 56 വിദേശ രാജ്യങ്ങളിൽ നിന്നുള്ള 1387 പേരും വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 1024 പേരുമാണ് നിരീക്ഷണത്തിലുള്ളത്. യു.എ.ഇ, ഇറ്റലി എന്നിവിടങ്ങളിൽ ന്ന് എത്തിയവരാണ് കൂടുതലും. യു.എ.ഇയിൽ നിന്ന് 467 പേരും ഇറ്റലിയിൽ നിന്ന് വന്ന 133 പേരും നിരീക്ഷണത്തിലുണ്ട്.