കോട്ടയം : ജില്ലയിൽ കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ക്വാറന്റയനിൽ കഴിയുന്നവർക്ക് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി കൗൺസലിംഗ് സൗകര്യം ഏർപ്പെടുത്തി. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡസ്‌കാണ് ഈ സേവനം ലഭ്യമാക്കുന്നത്. കൗൺസലിംഗ് സേവനം ആവശ്യമുള്ളവർക്ക് 9496346684 എന്ന നമ്പരിൽ ബന്ധപ്പെടാം.