കോട്ടയം: ഭവന പദ്ധതി, കുടിവെള്ളം, മാലിന്യ നിർമാർജനം എന്നിവയ്ക്ക് മുൻഗണന നൽകി കോട്ടയം നഗരസഭയുടെ ബഡ്ജറ്റ്. 170,64,13,448 രൂപ വരവും 151,46,69,103 രൂപ ചെലവും 19,17,44,345 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് കോട്ടയം നഗരസഭ വൈസ് ചെയർപേഴ്‌സൺ സൂസൻ കുഞ്ഞുമോൻ അവതരിപ്പിച്ചു. കോട്ടയം മാമൻമാപ്പിള ഹാളിൽ നടന്ന ബഡ്ജറ്റ് സമ്മേളനം കൊറോണ പ്രതിരോധ നിർദേശങ്ങൾ പാലിച്ചാണ് നടന്നത്.
സമ്പൂർണ ഭവനനിർമാണ പദ്ധതിക്ക് ഒരു കോടിയും കുടിവെള്ള പദ്ധതികൾക്കായി 1.25 കോടിയും വകയിരുത്തി. നെൽകൃഷി വികസനത്തിന് 1.3 കോടി രൂപയും മാലിന്യസംസ്‌കരണസംവിധാനങ്ങൾക്കായി 84,25,031 രൂപയും മാറ്റിവച്ചിട്ടുണ്ട്. നഗരസഭയുടെ വിവിധ പ്രവേശനകവാടത്തിൽ കമാനങ്ങൾ നിർമിക്കും. നാഗമ്പടം ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് എന്നിവയുടെ നവീകരണത്തിന് 35 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. എം.പി, എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നെഹ്റു സ്റ്റേഡിയം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തും.
മറ്റ് പദ്ധതികൾ
വനിത ശാക്തീകരണ 3.30 കോടി രൂപ
ചെറുകിട വ്യവസായങ്ങൾക്ക് 10 ലക്ഷം
ചേരി രഹിത കോട്ടയം പദ്ധതിക്ക് പനച്ചിക്കാട് സ്ഥലം പ്രയോജനപ്പെടുത്തും
24 മണിക്കൂറും കുടിവെള്ളം എത്തിക്കാൻ പുത്തനങ്ങാടിയിൽ ഓവർ ഹെഡ് സ്ഥാപിക്കും
സീറോ പ്ളാസ്റ്റിക് വേസ്റ്റ് സമ്പൂർണ ശുചിത്വം
എല്ലാ വീടുകളിലും ഉറവിട മാലിന്യ സംസ്കരണത്തിന് പദ്ധതി
തിരുനക്കര മൈതാനം സൗന്ദ്യ വത്കരിക്കും
മുള്ളൻകുഴിയിൽ രണ്ടാം ഘട്ട ഫ്ളാറ്റ് സമുച്ചയം
വിശപ്പുരഹിത കോട്ടയത്തിന്റെ ഭാഗമായി സി.ഡി.എസിന്റെ കീഴിൽ പദ്ധതി