പൊൻകുന്നം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കാത്തിരപ്പള്ളി അഗ്‌നിശമന സേനാ യൂണിറ്റ് പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസുകൾ കഴുകി വൃത്തിയാക്കി. അണുവിമുകത പ്രവർത്തനങ്ങളുടെ ഭാഗമായി അണുനാശിനി ഉപയോഗിച്ച് ഡിപ്പോയിലെ 45 ബസുകളാണ് ശുചീകരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ ഏഴംഗ അഗ്‌നിശമന സേനാ സംഘം ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ പന്ത്രണ്ടരയോടെയാണ് അവസാനിച്ചത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് അഗ്‌നിശമന സേന കാത്തിരപ്പള്ളി സ്റ്റേഷൻ ഓഫിസർ ജോസഫ് ജോസഫ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, സീനിയർ ഫയർ ആന്റ് റസ്‌ക്യൂ ഓഫിസർ കെ.കെ.സുരേഷ്, ഫയർ ആന്റ് റസ്‌ക്യൂ ഓഫീസർമാരായ വി.ജി.ജിജോ, ആർ.പി.രാജീവ്, പി.കെ.സന്തോഷ്, സിവിൽ സിഫൻസ് വാളണ്ടിയർ അനന്തു എന്നിവർ നേതൃത്വം നൽകി.